Skip to main content

കാർഷിക യന്ത്രവത്കരണ ഉപപദ്ധതി: ജൂലൈ 15 മുതൽ ഓൺലൈൻ അപേക്ഷ

സംസ്ഥാനത്ത് കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമവും വർധിച്ചുവരുന്ന തൊഴിൽച്ചെലവും പരിഗണിച്ച് കാർഷിക പ്രവർത്തനങ്ങൾ കൂടുതൽ യന്ത്രവത്കരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ധനസഹായത്തോടെ നടപ്പാക്കുന്ന സബ് മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (SMAM) പദ്ധതിയുടെ ഭാഗമായി കസ്റ്റം ഹയറിംഗ് സെന്റർ (CHC), ഫാം മെഷിനറി ബാങ്ക് (FMB) പദ്ധതികളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ ജൂലൈ 15 രാവിലെ 11 മണി മുതൽ സ്വീകരിക്കും. കേന്ദ്ര സർക്കാരിന്റെ Agrimachinery Portal (agrimachinery.nic.inവഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പദ്ധതിയിലൂടെ കർഷകർക്ക് ആധുനിക കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയോടെ ലഭ്യമാക്കുകയും ഗ്രാമീണ മേഖലയിൽ ഗുണമേന്മയുള്ള യന്ത്രസേവനങ്ങൾ കുറഞ്ഞ ചെലവിൽ സമയബന്ധിതമായി ലഭ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

കർഷക ഗ്രൂപ്പുകൾകർഷക ഉൽപ്പാദക സംഘടനകൾ (FPO), സ്വയംസഹായ സംഘങ്ങൾ (SHG), സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് CHC സ്ഥാപിക്കാൻ പദ്ധതി ചെലവിന്റെ 40 ശതമാനം വരെ ധനസഹായം ലഭിക്കും. FMB സ്ഥാപിക്കുന്നതിന് പദ്ധതി ചെലവിന്റെ 80 ശതമാനംപരമാവധി 24 ലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കും. വനാവകാശ നിയമം (FRA) പ്രകാരമുള്ള അർഹ ഗുണഭോക്താക്കൾക്ക് 90 ശതമാനം വരെ ധനസഹായം ലഭിക്കും.

ഫാം മെഷിനറി ബാങ്ക് പദ്ധതികൾ 10 ലക്ഷം രൂപ വരെ, 10-20 ലക്ഷം രൂപ, 20-30 ലക്ഷം രൂപ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നടപ്പാക്കുന്നത്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പദ്ധതികളിൽ ട്രാക്ടറുകൾകൊയ്ത്ത് യന്ത്രങ്ങൾകാർഷിക ഡ്രോണുകൾകാർഷിക ഉൽപ്പന്ന സംസ്‌കരണ യന്ത്രങ്ങൾമറ്റ് ഉയർന്ന മൂല്യമുള്ള കാർഷിക യന്ത്രങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകും.

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള CHC, FMB പദ്ധതികൾ അംഗീകൃത ബാങ്കുകളുടെ വായ്പയുമായി ബന്ധിപ്പിച്ച ക്രെഡിറ്റ് ലിങ്ക്ഡ് ബാക്ക് എൻഡഡ് ക്യാപിറ്റൽ സബ്സിഡി മാതൃകയിലായിരിക്കും നടപ്പാക്കുക. ബാങ്ക് വായ്പയെടുത്ത് പദ്ധതി പൂർത്തിയാക്കിയ ശേഷം അർഹമായ സബ്സിഡി ബാങ്ക് വായ്പാ അക്കൗണ്ടിലേക്ക് ക്രമീകരിക്കും.

അപേക്ഷകൾ കേന്ദ്ര-സംസ്ഥാന മാർഗനിർദേശങ്ങൾ അനുസരിച്ച് പരിശോധിച്ചശേഷം ജില്ലാ തല എക്സിക്യൂട്ടീവ് കമ്മിറ്റി (DLEC) ശുപാർശ ചെയ്യുന്നവയ്ക്ക് മാത്രമേ ധനസഹായം അനുവദിക്കൂ. അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യുന്ന രേഖകളുടെ അസൽ പരിശോധനയ്ക്കായി ബന്ധപ്പെട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) ഓഫീസ്എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) ഓഫീസുകൾഅല്ലെങ്കിൽ സമീപത്തെ കൃഷിഭവൻ എന്നിവയുമായി ബന്ധപ്പെടാം.

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 0495-2725354, 0477-2266084, 0471-2306748. ഇ-മെയിൽ: smamkerala@gmail.com.

പി.എൻ.എക്‌സ്. 2390/2026

date