Post Category
ബി-കീപ്പിംഗ് കോഴ്‌സിന് അപേക്ഷിക്കാം
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള ബീ-കീപ്പിംഗ് ട്രെയിനിംഗ് കോഴ്‌സിലേക്കുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ തത്തുല്യ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുളള 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് (30/06/2026 പ്രകാരം) ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ khadi.kerala.gov.in മുഖേന ജൂലൈ 31 ന് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9747321760.
പി.എൻ.എക്‌സ്. 2400/2026
date
- Log in to post comments