*പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ കോഴ്‌സുകൾ: അപേക്ഷ ക്ഷണിച്ചു*
തിരുവനന്തപുരം ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.എൻ.ഐ.ഇ.എൽ.ടി നടത്തുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിലേക്കാണ് പ്രവേശനം . കെൽട്രോണിന്റെ എറണാകുളം കലൂർ നോളജ് സെന്ററിലാണ് കോഴ്‌സുകൾ നടത്തുന്നത്. ഒരു വർഷത്തെ 'കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ്', രണ്ടു മാസത്തെ 'ഫൗണ്ടേഷൻ ഓഫ് ആർട്ടിഫിഷ്യൽ ഇന്റല്ലിജിൻസ് ടെക്നോളജി' എന്നിവയാണ് കോഴ്‌സുകൾ. ഇതിൽ ആദ്യ കോഴ്‌സിന് നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 1,000 രൂപ സ്റ്റൈപ്പൻഡ് ലഭ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റല്ലിജിൻസ് കോഴ്‌സിന് സ്റ്റൈപ്പൻഡ് ഉണ്ടായിരിക്കുന്നതല്ല. പ്ലസ് ടൂ പാസായ, 30 വയസിൽ താഴെ പ്രായമുള്ളവർക്കും വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂലൈ 15-നകം എറണാകുളം കലൂർ എം.ഇ.എസ് കൾച്ചറൽ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ- 0484-2971400, 8590605259.
- Log in to post comments