Skip to main content

*കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിവിധ അസാപ് കോഴ്സുകളിലേക്ക് പ്രവേശനം*

അസാപ് കേരളയുടെ  കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. തൊഴിൽസാധ്യതയേറിയ ഇലക്ട്രിക്ക് വാഹന സർവീസിംഗ്, ലോജിസ്റ്റിക്‌സ്, ഹോട്ടൽ മാനേജ്‌മെന്റ്, ജൂനിയർ ഡേറ്റ അനലിസ്റ്റ് തുടങ്ങിയ കോഴ്‌സുകൾക്കാണ് പ്രവേശനം ആരംഭിച്ചത്.ജൂനിയർ ഡേറ്റ അനലിസ്റ്റ് കോഴ്സ് പൂർണമായും സൗജന്യമാണ് .

ആറു മാസത്തെ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടൂ ആണ്. 18 നും 40 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത എൻ.സി.വി.ഇ.ടി സർട്ടിഫിക്കറ്റും പ്ലേസ്‌മെന്റ് അസിസ്റ്റൻസും ലഭ്യമാക്കും.

താത്പര്യമുള്ളവർ ജൂലൈ 12-നകം പ്രവേശന നടപടികൾ പൂർത്തിയാക്കണം. ഫോൺ- 9495999688.
 

date