Skip to main content

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനത്തിനുള്ള പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2026 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ 2026-27 വര്‍ഷം പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. ജില്ല കലക്ടറും ജില്ല പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന സമിതി തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ മുഖേനെ പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം രണ്ട് വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ്/എന്‍ട്രന്‍സ് പരിശീലനമാണ് നല്‍കുന്നത്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വരുമാനം, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലില്‍ നിന്നും സ്ഥാപനത്തിലെ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയാണെന്ന സര്‍ട്ടിഫിക്കറ്റ,് എന്‍ട്രന്‍സ് പരിശീലനത്തിന് പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 31 മുമ്പ് ജില്ല പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ ജില്ല/ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഉയര്‍ന്ന മാര്‍ക്കും കുറഞ്ഞ വരുമാനവും ഉള്ള 20 വിദ്യാര്‍ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. ഫോണ്‍: 0468 2322714, 9497103370.

 

date