Skip to main content

ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി ആലപ്പുഴയിലും കലവൂരിലും മിന്നൽ പരിശോധന നടത്തി; അഞ്ച് മത്സ്യ സാമ്പിളുകൾ ശേഖരിച്ചു

പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി ആലപ്പുഴ, കലവൂർ, ചെട്ടിക്കാട് പ്രദേശങ്ങളിൽ മിന്നൽ പരിശോധന നടത്തി. ഇന്ന് (08.07.2026) പുലർച്ചെ അഞ്ച്  മണി മുതലാണ് വിപണന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചത്.
മേഖലയിലെ പ്രമുഖ മത്സ്യ മാർക്കറ്റുകൾ, മത്സ്യത്തട്ടുകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ എട്ടോളം സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ  പരിശോധന നടത്തിയത്. വിൽപനയ്ക്കായി എത്തിച്ച മത്സ്യങ്ങളിൽ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടോയെന്നും പഴക്കമുണ്ടോയെന്നും കണ്ടെത്തുന്നതിനായി അഞ്ച് മത്സ്യ സാമ്പിളുകൾ ശേഖരിച്ചു. ഇവ വിശദമായ ഗുണനിലവാര പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയ ഒരു സ്ഥാപനത്തിന് അടിയന്തരമായി വീഴ്ചകൾ പരിഹരിക്കാൻ നിർദ്ദേശം നൽകി നോട്ടീസ് നൽകി. വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ആലപ്പുഴ ഫുഡ്‌ സേഫ്റ്റി ഓഫീസർ വി  രാഹുൽ രാജ് , ആലപ്പുഴ മത്സ്യഭവൻ ഓഫീസർ  ബാലു ശേഖർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ പൂർത്തിയാക്കിയത്.

(പിആർ/എഎൽപി/1339)

date