പി.എസ്.സി പരീക്ഷാ പരിശീലനം: സൗജന്യ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവ സബ് ജയില്‍ റോഡിന് സമീപം പ്രവര്‍ത്തിച്ചു വരുന്ന ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുളള പട്ടികജാതി/ പട്ടികവര്‍ഗ/ മറ്റര്‍ഹ/മറ്റ് പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് എസ് എസ് എല്‍ സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ക്കായി ആറുമാസം ദൈര്‍ഘ്യമുളള സൗജന്യ പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു ലക്ഷത്തില്‍ താഴെ വരുമാനമുളള ഒ ബി സി/ ഒ ഇ സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30% സീറ്റ് അനുവദനീയമാണ്. അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 15 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോണ്‍: 0484 2623304, 6282858374
(പിആർ/എഎൽപി/1340)
- Log in to post comments