Skip to main content

ക്ഷീരദീപം- വിദ്യാഭ്യാസ ധനസഹായ പദ്ധതിയിൽ അപേക്ഷിക്കാം

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് മുഖേന നടപ്പാക്കുന്ന ക്ഷീരദീപം വിദ്യാഭ്യാസ ധനസഹായ പദ്ധതി പ്രകാരം വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അടിസ്ഥാന യോഗ്യതാ പരീക്ഷയിൽ ഉന്നത മാർക്ക് നേടുന്ന, കേരള ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്കോ അംഗങ്ങളുടെ മക്കൾക്കോ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

എസ്.എസ്.എൽ.സി, കേരളത്തിലെ സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുള്ള പന്ത്രണ്ടാം ക്ലാസ്, ബിരുദ കോഴ്സുകൾ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾ, കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണൽ ബിരുദ കോഴ്സുകൾ, ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ ടിടിസി എന്നിവയാണ് വിദ്യാഭ്യാസ ധനസഹായത്തിന് അർഹമായ കോഴ്സുകൾ. 

പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച കുട്ടികൾ, ബിരുദ കോഴ്സുകൾക്ക് 80 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച കുട്ടികൾ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചവർ, പ്രൊഫഷണൽ ബിരുദകോഴ്സുകൾക്കും ഐ.ടി.ഐ/ടി.ടി.സി/ഡിപ്ലോമ കോഴ്സുകൾക്ക് 65 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച കുട്ടികൾക്കും ക്യാഷ് അവാർഡിനു അർഹരായിരിക്കും.

ക്ഷീരജാലകം സോഫ്റ്റ്‌വെയർ മുഖേന, ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗമായ ക്ഷീരകർഷകന്റെ ലോഗിനിൽ നിന്ന് കോഴ്സ് സർട്ടിഫിക്കറ്റ് തീയതി മുതൽ 6 മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. 

കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ ക്ഷീരസംഘങ്ങളുമായോ ക്ഷീരകർഷക ക്ഷേമനിധി ബോർഡുമായോ ബന്ധപ്പെടണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0471-2723671

date