Skip to main content

അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെജിടിഇ പ്രിന്റിംഗ് ടെക്‌നോളജി (പ്രീ പ്രസ് ഓപ്പറേഷൻപ്രസ് വർക്ക്പോസ്റ്റ് പ്രസ് ഓപ്പറേഷൻ ഫിനിഷിങ്) റെഗുലർ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം. അപേക്ഷ ഫോമും വിശദമായ പ്രോസ്‌പെക്ടസ്സും www.polyadmission.org യിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ഠ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾഅപേക്ഷ ഫീസ് (25 രൂപഎന്നിവ സഹിതം ജൂലൈ 10 വൈകിട്ട് 4 നകം സെൻട്രൽ പോളിടെക്‌നിക് കോളേജ് ഓഫീസിൽ ലഭ്യമാക്കണം.

പി.എൻ.എക്‌സ്. 2447/2026

date