Post Category
കണ്ടിൻജന്റ് തൊഴിലാളികൾ : അഭിമുഖം 16ന്
ജില്ലയിൽ കൊതുകുജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജന്റ് തൊഴിലാളികളെ നിയമിക്കുന്നു. പരമാവധി 90 ദിവസത്തേക്കോ അതിൽ കുറവ് ദിവസത്തേക്കോ പ്രതിദിനം 675 രൂപ നിരക്കിലാണ് നിയമനം. ഏഴാം ക്ലാസും കായികക്ഷമതയുമാണ് യോഗ്യത. മുൻകാല പ്രവൃത്തി പരിചയം അഭികാമ്യം.
തിരുവനന്തപുരം ജില്ലയിലുള്ളവർക്കും കണ്ടിൻജന്റ് വർക്കർ, ഫോഗിങ്, സ്പ്രേയിങ് എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണനയുണ്ടായിരിക്കും.പ്രായപരിധി 55 വയസ്.
താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 16 രാവിലെ 9.30ന് ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിൽ അഭിമുഖത്തിന് എത്തണം.
രജിസ്ട്രേഷൻ രാവിലെ 10.30 വരെ മാത്രമായിരിക്കും. അതിനുശേഷം ഹാജരാകുന്നവരെ അഭിമുഖത്തിന് പരിഗണിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
date
- Log in to post comments