Skip to main content

അറിയിപ്പുകള്‍ - എറണാകുളം

സ്റ്റാഫ് നഴ്‌സ് കരാര്‍ നിയമനം

കൊച്ചി: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന ആശാഭവന്‍ (മെന്‍) എന്ന സ്ഥാപനത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.മിനിമം വിദ്യാഭ്യാസ യോഗ്യത ജനറല്‍  നഴ്‌സിങ്ങ്/ബി.എസ്.സി നഴ്‌സിങ്ങ് ഉളളവര്‍ക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകര്‍ രാത്രിയിലും പകലും ജോലി ചെയ്യാന്‍ സന്നദ്ധത ഉളളവരായിരിക്കണം. 25 വയസു മുതല്‍ 50 വയസുവരെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷ വെളളക്കടലാസില്‍ തയാറാക്കി വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവയുടെ പകര്‍പ്പു സഹിതം സൂപ്രണ്ട്, ആശാഭവന്‍ (മെന്‍), കാക്കനാട്, കുസുമഗിരി.പി.ഒ, എറണാകുളം വിലാസത്തില്‍ ഫോണ്‍ നമ്പര്‍ സഹിതം ഡിസംബര്‍ 12-ന് വൈകിട്ട് അഞ്ചിനുളളില്‍ ലഭിക്കുന്ന രീതിയില്‍ ലഭിക്കണം.

നേത്ര ചികിത്സാ ക്യാമ്പ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഈ മാസം നാല് നേത്രചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. 12-ന് മണീട് പി.എച്ച്.സി, 16-ന് ചിറ്റൂര്‍ ഫെറി, 18-ന് വശശ്ശേരി അങ്കണവാടി, 19-ന് പിഴല പി.എച്ച്.സി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.

മുട്ടുവേദനയ്ക്ക് സൗജന്യ ചികിത്സ

കൊച്ചി: പുതിയകാവ് ഗവ: ആയുര്‍വേദ കോളേജിലെ ഒ.പി നമ്പര്‍ അഞ്ചില്‍ (പഞ്ചകര്‍മ്മ വിഭാഗത്തില്‍) 50-60 നും ഇടയില്‍ പ്രായമുളളവര്‍ക്ക് ഉണ്ടാകുന്ന മുട്ടുവേദനയ്ക്ക് ഗവേഷണ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ഒ.പി നമ്പര്‍ അഞ്ചില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8907194974.

വാഹനലേലം

കൊച്ചി: അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ ഉപയോഗത്തിലുളള അംബാസിഡര്‍ കാര്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ടെന്‍ഡര്‍/പരസ്യലേലം ചെയ്ത് വില്‍ക്കുന്നു. ലേലം ഡിസംബര്‍ 16-ന് ഉച്ചയ്ക്ക് 12-ന് എറണാകളും രാംമോഹന്‍ പാലസ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന അഡ്വക്കേറ്റ് ജനറലിന്റെ കാര്യാലയത്തില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2395050, 2395052.

ഖാദി ബോര്‍ഡില്‍ വായ്പാ അദാലത്ത്

കൊച്ചി: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും വിവിധ പദ്ധതികള്‍ പ്രകാരം വായ്പയെടുത്തു കുടിശിക വരുത്തിയവര്‍ക്ക് കുടിശിക അടച്ചു തീര്‍ക്കുവാന്‍ അവസരം നല്‍കിക്കൊണ്ട് വായ്പാ അദാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സംഘടിപ്പിച്ചിട്ടുണ്ട്. കുടിശികക്കാര്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് ഒറ്റത്തവണയായി കുടിശിക അടച്ച് തീര്‍ക്കാവുന്നതും അവര്‍ക്ക് പിഴപ്പലിശ ഇളവു ചെയ്ത് കൊടുക്കുന്നതുമാണ്. ജില്ലയിലെ അദാലത്ത് ഡിസംബര്‍ 15-ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഖാദ ടവര്‍, കലൂര്‍, എറണാകുളത്ത് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടത്തും. അദാലത്തില്‍ പങ്കെടുത്ത് കടാശ്വാസ പദ്ധതിയുടെ പ്രയോജനങ്ങള്‍ ലഭിക്കുവാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളും, വ്യക്തികളും ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2339080, 9495936218.

കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പുകള്‍

കൊച്ചി: കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 2017-2018 ലെ സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ./എം.വി.എ., ബി.എഫ്.എ./ബി.വി.എ. കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.

എം.എഫ്.എ./എം.വി.എ.യ്ക്ക് 6,000/-രൂപ വീതം 6 വിദ്യാര്‍ത്ഥികള്‍ക്കും ബി.എഫ്.എ./ബി.വി.എ.യ്ക്ക് 5,000/-രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍. പ്രസ്തുത കോഴ്‌സുകളില്‍ 2017 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സ്ഥാപനത്തിന്റെ തലവനില്‍/വകുപ്പ് തലവനില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. തങ്ങള്‍ക്ക് മറ്റ് യാതൊരുവിധ സ്‌ക്കോളര്‍ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോഗ്രാഫുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഈ കലാസൃഷ്ടികള്‍ യഥാര്‍ത്ഥത്തില്‍ അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് വകുപ്പ് തലവനോ, സ്ഥാപനത്തിന്റെ മേധാവിയോ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ അപേക്ഷകരുടെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിരിക്കണം.

സ്‌ക്കോളര്‍ഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും, അക്കാദമിയുടെ എല്ലാ ഗ്യാലറികളിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org) ഡിസംബര്‍ എട്ടു മുതല്‍ ലഭിക്കുന്നതാണ്. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ 5 രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20”എന്ന വിലാസത്തില്‍ എഴുതുക. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍ 2017 ഡിസംബര്‍ 20ന് അകം ലഭിച്ചിരിക്കണം.

പോലീസ് - റസിഡന്റ്‌സ് അസോസിയേഷന്‍ യോഗം

കൊച്ചി: കൊച്ചി സിറ്റിയിലെ റഡിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുളള ഡിസംബര്‍ മാസത്തെ യോഗം ഡിസംബര്‍ ഒമ്പതിന് രാവിലെ 11-ന് എറണാകുളം ഹൈക്കോടതിക്ക് സമീപമുളള ട്രാഫിക് വെസ്റ്റ് പോലീസ് സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നഗരത്തിലെ എല്ലാ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

date