ദേശീയപാത വികസനം: വെള്ളക്കെട്ട് പരിഹരിക്കാന്‍ ശാശ്വത നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍
ചാത്തന്നൂര്‍ മണ്ഡലത്തില്‍ ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ വെള്ളകെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശാശ്വത നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. പാരിപ്പള്ളി ജംഗ്ഷനില്‍ ദേശീയപാതയില്‍ നിന്നുള്ള വെള്ളം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ഒഴുക്കി വെള്ളക്കെട്ടുണ്ടാക്കുന്നു എന്ന പരാതി പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും സംയുക്ത പരിശോധന നടത്തും. കല്ലുവാതുക്കല്‍, ഇത്തിക്കര, ചാത്തന്നൂര്‍ എന്നിവിടങ്ങളിലെ ഓട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ പരിഹരിക്കുന്നതിനും വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ദേശീയപാതയിലെ ഓടകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ബി ഗോപകുമാര്‍ എം.എല്‍.എ, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ദേശീയപാത അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments