Skip to main content

സ്‌പോട്ട് അലോട്ട്‌മെന്റ് ജൂലൈ 14 ന്

തിരുവന്തപുരംകോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ  സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി)-2026 കോഴ്‌സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെന്റ് 2026 ജൂലൈ 14 ന് എൽ.ബി.എസ് ജീല്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച് നടത്തുന്നതാണ്. www.lbscentre.kerala.gov.in ൽ  പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് എൽ.ബി.എസിന്റെ ഏതെങ്കിലും ജീല്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്ത് ഈ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാവുന്നതാണ്. കോളേജ് മാറ്റം ആവശ്യമുള്ളവർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560361362363364www.lbscentre.kerala.gov.in.

പി.എൻ.എക്‌സ്. 2482/2026

date