അറിയിപ്പുകൾ
ജില്ലാതല ക്വിസ് മത്സരം ജൂലൈ 11-ന്
പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 11 ന് രാവിലെ 9.30-ന് കാക്കനാട് കാർഡിനൽ ഹൈസ്കൂളിലാണ് മത്സരം നടക്കുക.
ജില്ലയിലെ സർക്കാർ, എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്നും രണ്ട് കുട്ടികൾ വീതമാണ് അനുവദിക്കുക.
പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ജൂലൈ 11-ന് രാവിലെ 9.30-ന് മുൻപായി സ്കൂൾ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവുമായി മത്സരവേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447207181 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഡി.എൽ.എഡ് പ്രവേശനം: കൗൺസിലിംഗ് ജൂലൈ 10 ന്
ജില്ലയിലെ 2026-28 വർഷത്തെ ഡി.എൽ.എഡ് (ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ) കോഴ്‌സ് പ്രവേശനത്തിനുള്ള കൗൺസിലിംഗ് ജൂലൈ 10, 13 തീയതികളിൽ ഇടപ്പള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ ഗവൺമെന്റ്/എയ്ഡഡ്, സ്വാശ്രയ കോളേജുകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർ അസ്സൽ രേഖകളുമായി കൃത്യസമയത്ത് എത്തിച്ചേരണം.
ഗവൺമെന്റ്/എയ്ഡഡ് മേഖലയിലെ ഹ്യുമാനിറ്റീസ് വിഭാഗം കൗൺസിലിംഗ് ജൂലൈ 10-ന് രാവിലെ 9.30-നും, സ്വാശ്രയ മേഖലയിലെ ഹ്യുമാനിറ്റീസ് കൗൺസിലിംഗ് അന്ന് ഉച്ചയ്ക്ക് 2.00-നും നടക്കും. സ്വാശ്രയ മേഖലയിലെ സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങൾക്കുള്ള കൗൺസിലിംഗ് ജൂലൈ 13-ന് രാവിലെ 9.30-നാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2422227.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ സി-ആം ടെക്നീഷ്യൻ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിസെപ് പദ്ധതിക്ക് കീഴിൽ സി-ആം ടെക്നീഷ്യൻ തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് നിയമനം. ഒരു ഒഴിവാണ് ഉള്ളത്. സയൻസ് വിഷയം പഠിച്ച് പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു ജയിച്ചവരും, കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നിന്നോ അതിന് തുല്യമായ സ്ഥാപനങ്ങളിൽ നിന്നോ റേഡിയോളജിക്കൽ ടെക്നോളജിയിൽ രണ്ട് വർഷത്തെ ഡിപ്ലോമയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
17,000 രൂപയാണ് മാസ വേതനം. അപേക്ഷകർക്ക് 2026 ജനുവരി 1-ന് 18 മുതൽ 40 വയസ്സ് വരെയായിരിക്കണം പ്രായപരിധി. താല്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജൂലൈ 14 രാവിലെ 11 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് സി.സി.എം ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. അന്നേ ദിവസം രാവിലെ 10.30 മുതൽ 11.00 വരെ മാത്രമായിരിക്കും രജിസ്ട്രേഷൻ അനുവദിക്കുകയെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484 2754000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
- Log in to post comments