അറിയിപ്പുകൾ
അധ്യാപക ഒഴിവ്
എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, ബോട്ടണി എന്നീ വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 10 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ അധികൃതരുമായി ബന്ധപ്പെടുക.
അതിഥി അധ്യാപക ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഒഴിവുകളുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും, പി എച്ച് ഡി/നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന ലഭിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്ത നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് കോപ്പികളുമായി 15 ന് രാവിലെ 10 ന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.maharajas.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ക്വട്ടേഷൻ ക്ഷണിച്ചു
കേരള ഹൈക്കോടതിയിലേക്ക് പുതിയ വാട്ടർ പ്യൂരിഫയർ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമായി ക്വട്ടേഷൻ ക്ഷണിച്ചു. റിവേഴ്സ് ഓസ്മോസിസ് , യു വി സാങ്കേതികവിദ്യയോട് കൂടിയതും, ചുവരുകളിൽ ഘടിപ്പിക്കാവുന്നതുമായ വാട്ടർ പ്യൂരിഫയറാണ് ആവശ്യം. ജൂലൈ 16-ാം തീയതി ഉച്ചയ്ക്ക് 2 വരെ കൊട്ടേഷനുകൾ സമർപ്പിക്കാവുന്നതാണ്.
ഫോൺ : 0484-2562436
സ്പോട്ട് അഡ്മിഷൻ
എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര (UG/PG) പ്രോഗ്രാമുകളിൽ ഒന്നാം സെമസ്റ്റർ പ്രവേശനത്തിന് വിവിധ വിഭാഗങ്ങളിലായി ഒഴിവുകളുണ്ട്. ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി 10 ന് രാവിലെ 10:30-ന് കോളേജിൽ വെച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. യോഗ്യരായ അപേക്ഷകർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഒഴിവുകളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://maharajas.kreap.co.in/ അല്ലെങ്കിൽ https://maharajas.ac.in/ എന്നിവയിലൂടെ ലഭ്യമാണ്.
- Log in to post comments