Skip to main content

അറിയിപ്പുകൾ

 

സൗജന്യ പരിശീലനം:അപേക്ഷ ക്ഷണിച്ചു

ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള കേരള പി.എസ്.സി പരീക്ഷകൾക്കായി സൗജന്യ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് അർഹരായ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ആറുമാസം ദൈർഘ്യമുള്ള ഈ പരിശീലനം നൽകുന്നത്.

 ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗക്കാർക്ക് 30% സീറ്റുകൾ ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് നിയമാനുസൃതമായ സ്റ്റൈപ്പൻഡും ലഭിക്കും. താല്പര്യമുള്ളവർ ഫോട്ടോ, ജാതി, വരുമാനം,  വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം  ജൂലൈ 15-ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2623304, 6282858374 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

 

 താത്ക്കാലിക നിയമനം

എറണാകുളം ജില്ലയിൽ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന വിജ്ഞാനവാടികളിൽ കോർഡിനേറ്റർമാരുടെ താൽക്കാലിക നിയമനത്തിനായി യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് പ്രതിമാസം 8000/- രൂപ ഓണറേറിയം ലഭിക്കും. കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് പരിജ്ഞാനമുള്ള ബിരുദധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാക്കൾ നേരിട്ടുള്ള കൂടിക്കാഴ്‌ചയ്ക്ക് എത്തണം.

രണ്ടാർ വിജ്ഞാൻവാടി മൂവാറ്റുപുഴ, പെരങ്ങാട് വിജ്ഞാൻ വാടി കൂവപ്പടി, കോതമംഗലം, ഏഴിപ്രം കല്ലേലിമോളം വിജ്ഞാൻവാടി, കൂവപ്പടി മുണ്ടൂർ വിജ്ഞാൻവാടി, വിജ്ഞാൻവാടി വടവുകോട് ,നിർമ്മൽ വിജ്ഞാൻവാടി വടവുകോട്, ഐരാപുരം വിജ്ഞാൻവാടി വടവുകോട്, മലേക്കുരിശ് വിജ്ഞാൻവാടി വടവുകോട് എളവൂർ നാലുസെൻ്റ് വിജ്ഞാൻവാടി പാറക്കടവ് എന്നീ വിജ്ഞാൻവാടികളിലേക്കാണ് കൂടിക്കാഴ്ച‌ നടത്തുന്നത് .

 പ്രായപരിധി 21-45. അതതു തദ്ദേശ സ്ഥാപന പരിധിയിലുള്ളവരെ മാത്രം പരിഗണിക്കും . പട്ടികജാതി വികസന വകുപ്പിലോ മറ്റു സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന.
താല്പര്യമുള്ളവർ അപേക്ഷ, ജാതി. പ്രായം, യോഗ്യത  എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം ജൂലൈ 14 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം.

0484 2422259

 

കാരണം കാണിക്കൽ നോട്ടീസ്

എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലെ മുൻ ക്ലർക്ക് വിനോദ് ടി. എൻ. നെതിരെ 1960-ലെ കേരള സിവിൽ സർവീസസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചു.
15 ദിവസത്തിനകം ഇദ്ദേഹം വിശദീകരണമോ പ്രതിവാദമോ സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം മറുപടി ലഭിക്കാത്തപക്ഷം, വിനോദിനെതിരെയുള്ള കുറ്റാരോപണങ്ങളിൽ യാതൊരു വിശദീകരണവുമില്ലെന്ന് കണക്കാക്കി തുടർനടപടികളുമായി മുന്നോട്ട് പോകുമെന്ന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അറിയിച്ചു.

 

ഡിപ്ലോമ ഇൻ എലമെൻ്ററി എജൂക്കേഷൻ( ഡി എൽ എഡ് ) പ്രവേശനം 

 ഡിപ്ലോമ ഇൻ എലമെൻ്ററി എജൂക്കേഷൻ( ഡി എൽ എഡ് ) കോഴ്സിന്  ജില്ലയിലെ ഗവണ്മെന്റ് /എയിഡഡ്,  സ്ഥാപനങ്ങളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾ പ്രവേശന നടപടികൾക്കായി ജൂലൈ 10 ന് രാവിലെ 9.30 ന് ഇടപ്പള്ളി ഗവണ്മെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ എത്തണം. സ്വാശ്രയ കോഴ്സിന് ഹ്യുമാനിറ്റീസ് വിഭാഗത്തിൽ അപേക്ഷിച്ചവർ 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്കും സയൻസ്, കോമേഴ്സ് വിഭാഗത്തിൽ അപേക്ഷിച്ചവർ13ന് രാവിലെ 9.30 നും എത്തണം.

date