Skip to main content
..

വികസന പ്രവര്‍ത്തികള്‍ കൃത്യതയോടെയാകണം : മന്ത്രി പി സി വിഷ്ണുനാഥ്

കുണ്ടറ മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടത്തുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെയും വേഗത്തിലുമാക്കണമെന്ന്  ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി  സി വിഷ്ണുനാഥ്.  മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ഉദ്യോഗസ്ഥതല ഏകോപനം ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു.  തൃക്കോവില്‍വട്ടം ഉന്നതിയില്‍ ജലവിതരണവുമായി ബന്ധപ്പെട്ട് നടത്തേണ്ട   പ്രവര്‍ത്തികള്‍ സംബന്ധിച്ച് പട്ടികജാതി- തദ്ദേശസ്വയംഭരണ വകുപ്പുകള്‍, ജലഅതോറിറ്റി എന്നിവ സംയുക്ത യോഗം ചേരണം. പേരയം പഞ്ചായത്തിലെ ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍-കളീലുവിള-കായല്‍വാരം റോഡ്, പേരയം ഏലിയാസ് മുക്ക് റോഡ് എന്നിവ നവീകരിച്ചു. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ കല്ലുവെട്ടാം കുഴി-പാലമുക്ക് റോഡ്, ചന്തമൈതാനം-വാഴവിള കനല്‍ പാലം റോഡ് എന്നിവയുടെ നിര്‍മാണം  പൂര്‍ത്തിയായി.  വിവിധയിടങ്ങളില്‍ ഹൈ/മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ വേഗത്തിലാക്കണം. തൃക്കോവില്‍വട്ടം, നെടുമ്പന, കൊറ്റങ്കര, ഇളമ്പള്ളൂര്‍  പഞ്ചായത്തുകളിലെ  അങ്കണവാടികള്‍ നവീകരിച്ചു. കൊറ്റങ്കരയില്‍ കേരളപുരം സര്‍ക്കാര്‍ ഹൈസ്‌കൂള്‍, പേരൂര്‍ മീനാക്ഷിവിലാസം എച്ച് എസ് എസ് എന്നിവിടങ്ങളില്‍  പുതിയ ഓഡിറ്റോറിയം നിര്‍മിച്ചു. കുണ്ടറ താലൂക്ക് ആശുപത്രിക്കായി 7 ഡയാലിസിസ് യൂണിറ്റുകളും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കുന്നത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.  ഇളമ്പള്ളൂര്‍-മുണ്ടപ്പള്ളി ക്ഷേത്രം റോഡ് സഞ്ചാരയോഗ്യമാക്കും. പേരയത്ത് വെറ്ററിനറി സബ് സെന്റര്‍ നിര്‍മാണം പൂര്‍ത്തിയായി. തൃക്കോവില്‍വട്ടത്ത് എം കെ എല്‍ എം എച്ച് എസ് എസ് കനാല്‍ റോഡ് നവീകരിച്ചു. നെടുമ്പനയില്‍ കളിസ്ഥലനിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ആകും. കൊറ്റങ്കരയില്‍ കശുവണ്ടി ഫാക്ടറിക്കടുത്ത് വയല്‍ഭാഗം മുതല്‍ എം ടി എം സ്‌കൂള്‍ വരെയുള്ള റോഡ് നവീകരിച്ചു. ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയുടെ കെട്ടിട നിര്‍മാണം അവസാന ഘട്ടത്തിലാണ്. നെടുമ്പന പള്ളിമണ്‍ സര്‍ക്കാര്‍ എച്ച് എസ് എസില്‍ പുതിയ ഓഡിറ്റോറിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. പെരിനാട് സര്‍ക്കാര്‍ വെല്‍ഫെയര്‍ എല്‍ പി എസ് സ്‌കൂളിലെ ഓപ്പണ്‍ സ്റ്റേജ് നിര്‍മാണം ആരംഭിച്ചു. കുണ്ടറ ഗ്രാമപഞ്ചായത്തില്‍ മുക്കൂട് ഗ്രൗണ്ട്-മേലെമുക്കൂട് റോഡും സംരക്ഷണഭിത്തി നിര്‍മാണവും പുന്നത്തടം-കട്ടകശേരി റോഡിന്റെ നവീകരണവും പൂര്‍ത്തിയായി.  ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് ഉമയനല്ലൂര്‍-താന്നി-കരിക്കോട് റോഡ് പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.  ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date