Post Category
മത്സ്യഫെഡ് 'മികവ് 2026' ജില്ലാതല ഉദ്ഘാടനം 12-ന്
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി മത്സ്യഫെഡ് നടപ്പിലാക്കുന്ന 'മികവ് 2026' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നാളെ (ജൂലൈ 12) നടക്കും. രാവിലെ 10 മണിക്ക് കരുനാഗപ്പള്ളി ലാലാജി സ്മാരക ലൈബ്രറി ഹാളില്‍ സി. ആര്‍ മഹേഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാല്‍ എം.പി വിശിഷ്ടാതിഥിയാകും. നഗരസഭാ ചെയര്‍മാന്‍ സോമരാജന്‍ മുഖ്യപ്രഭാഷണം നടത്തും.
മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ അംഗങ്ങളായുള്ളവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനാണ് 'മികവ്' പദ്ധതി സംഘടിപ്പിക്കുന്നത്.
date
- Log in to post comments