Post Category
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതരുടെ മക്കള്‍ക്കുള്ള സെന്‍ട്രല്‍ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ജാതി, മതം, വരുമാന പരിധി എന്നിവ ബാധകമല്ല. ഓഗസ്റ്റ് 15 നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2794996.
date
- Log in to post comments