Skip to main content

അറിയിപ്പുകൾ

 

താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലേക്ക് ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് (MBBS) യോഗ്യതയുള്ളവർക്കാണ് അവസരം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ജൂലൈ 7-ാം തീയതി എറണാകുളം മെഡിക്കൽ കോളേജിലെ സി സി എം ഹാളിൽ നടക്കുന്ന വാക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.

ഇൻ്റർവ്യൂ ദിവസമായ ജൂലൈ 7-ന് രാവിലെ 10.30 മുതൽ 11.00 മണി വരെയായിരിക്കും രജിസ്ട്രേഷൻ സമയം. കൂടുതൽ വിവരങ്ങൾക്ക് 0484-2754000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

 

ക്വട്ടേഷൻ ക്ഷണിച്ചു

മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ  വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനായി ചരക്ക് വാഹനങ്ങളുടെ സേവനം ലഭ്യമാക്കാൻ താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.  ജൂലൈ 6-നകം ക്വട്ടേഷനുകൾ സമർപ്പിക്കാവുന്നതാണ്. 

ഫോൺ: 0484-2394410 

 

അപേക്ഷാ തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്  ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി.  

പ്ലസ് ടു  ജയിച്ചവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സിൻ്റെ കാലാവധി.   താല്പര്യമുള്ളവർക്ക്  https://app.srccc.in/register എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ 15.

ഫോൺ: 8921032457, 8714084851 

 

കെൽട്രോൺ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 കെൽട്രോൺ വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്ലസ് ടു കഴിഞ്ഞവർക്കും, ബിരുദമുള്ളവർക്കും അപേക്ഷിക്കാം. വാർത്താ അവതരണം, ആങ്കറിംഗ്, ടെലിവിഷൻ-പ്രിന്റ്-ഡിജിറ്റൽ ജേണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടെന്റ് നിർമ്മാണം, വീഡിയോ ക്യാമറ പരിശീലനം, എഡിറ്റിംഗ്, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്.

 കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പരിശീലന കേന്ദ്രങ്ങളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 10. 

ഫോൺ: 9544958182 

 

താത്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ  പ്ലംബർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഐ.ടി.ഐ പ്ലംബർ യോഗ്യതയുള്ളവർക്ക്  ജൂലൈ 13-ന് രാവിലെ 11 മണിക്ക് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
സമാന  മേഖലയിൽ പ്രവൃത്തിപരിചയം അഭികാമ്യം. 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം  യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും, ബയോഡാറ്റയും സഹിതം
 സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

 ഫോൺ: 0484-2386000 

 

date