അറിയിപ്പുകൾ
സീറ്റ് ഒഴിവ്
ടൂറിസം വകുപ്പിന് കീഴിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തെ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്.
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം സ്പോട്ട് അഡ്മിഷനായി ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
ഫോൺ: 0484-2558385, 2963385, 9645078880
അംഗീകാരം റദ്ദാക്കും
കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽ FPS നം. 1733045 എന്ന റേഷൻ പൊതുവിതരണ കേന്ദ്രത്തിന്റെ അംഗീകാരം ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
ഏഴ് ദിവസത്തിനകം കൊച്ചി സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെട്ട് കുറ്റപത്രവും നോട്ടീസും കൈപ്പറ്റി കൃത്യമായ മറുപടി/വിശദീകരണം നൽകാത്തപക്ഷം തുടർനടപടികളുമായി മുന്നോട്ട് പോകുമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.
ഫോൺ: 0484-2222002, 9188527369 ഇമെയിൽ: crokochi05@gmail.com
താത്കാലിക അധ്യാപക ഒഴിവ്
ടൂറിസം വകുപ്പിന് കീഴിൽ തൃശ്ശൂർ പൂന്തോളിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലിക അധ്യാപക ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ജൂലൈ 10-നകം fcithrissur1@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.
ഫോൺ : 0487 2384253, 9656720906
- Log in to post comments