Skip to main content

അറിയിപ്പുകൾ

 

ക്വട്ടേഷൻ ക്ഷണിച്ചു

കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം സ്പെഷ്യൽ തഹസിൽദാർ ഓഫീസിലേക്ക് ആവശ്യമായ ഐ.ടി ഉപകരണങ്ങൾ,  ഫർണിച്ചറുകൾ എന്നിവ  വിതരണം ചെയ്യുന്നതിനായി  ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷനുകൾ ജൂലൈ 7 ന്  വൈകീട്ട് 4 ന് മുമ്പായി കാക്കനാടുള്ള സ്പെഷ്യൽ തഹസിൽദാർ ഓഫീസിൽ നേരിട്ടോ പ്രതിനിധി മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് tahsildarlanh@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

 

വാക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ശാലാക്യതന്ത്ര വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും എ ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് അടിസ്ഥാന യോഗ്യതകൾ. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും. 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, ആധാർ, പാൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം  ജൂലൈ 13-ന് രാവിലെ 10:30-ന് കോളേജിൽ റിപ്പോർട്ട് ചെയ്യണം. അന്നുതന്നെ രാവിലെ 11:00 മണിക്ക് അഭിമുഖം ആരംഭിക്കും.

ഫോൺ: 04842777374 

 

തീയതി ദീർഘിപ്പിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ  ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ നടത്തുന്ന 'സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്' പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

date