Skip to main content

എം.ഫാം പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാൻ അവസരം

   കേരളത്തിലെ വിവിധ സർക്കാർ ഫാർമസി കോളേജുകളിലും സ്വാശ്രയ ഫാർമസി കോളേജുകളിലും ലഭ്യമായ സീറ്റുകളിൽ 2026-27 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക്, അവർ അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള അവസരം ജൂലൈ 17 ഉച്ചയ്ക്ക് 2 വരെ www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2525300.

പി.എൻ.എക്‌സ്. 2504/2026

date