Skip to main content

സര്‍ക്കാര്‍ ഓഫീസുകളില്‍ മലയാളദിനാഘോഷം സംഘടിപ്പിക്കണം

സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും ഭരണവകുപ്പുകളിലും സ്ഥാപനങ്ങളിലും കേരളപ്പിറവി ആചരണത്തോടനുബന്ധിച്ച് നവംബര്‍ മാസത്തിലെ ആദ്യ പ്രവൃത്തി ദിവസം മലയാള ദിനാഘോഷവും നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ ഭരണഭാഷാവാരാഘോഷവും വിപുലമായി സംഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നവംബര്‍ ഒന്നിന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളില്‍ ഓഫീസ് തലവന്റെ അധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് തലവന്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

പി.എന്‍.എക്‌സ്.4216/17

date