Skip to main content

അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

    2026-27 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി (Three Year LLB), സംയോജിത പഞ്ചവത്സര എൽ.എൽ.ബി (Integrated Five Year LLB) കോഴ്സ്‌കളിലേക്കുള്ള പ്രവേശനത്തിനുള്ള അന്തിമ ഉത്തര സൂചികയും കാൻഡിഡേറ്റ്‌സ് റസ്‌പോൺസും (Recorded Responses) പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിലുള്ള (Candidate Portal) 'Candidates Response' എന്ന ടാബ് ക്ലിക്ക് ചെയ്ത് തങ്ങൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ പരിശോധിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487.

പി.എൻ.എക്‌സ്. 2538/2026

date