അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
2026 അധ്യയന വർഷത്തെ എൻജിനീയറിങ് കോഴ്‌സുകളിലേയ്ക്കുളള രണ്ടാംഘട്ട അലോട്ട്മെന്റ്, ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. എൻജിനീയറിങ് കോഴ്‌സുകളിലേയ്ക്കുളള രണ്ടാംഘട്ട അലോട്ട്‌മെന്ടിനായി ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും, 2026 ലെ ആർക്കിടെക്ച്ചർ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടി ആർക്കിടെക്ച്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്. ഈ ഘട്ടത്തിൽ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നവർക്ക് 02.07.2026 ലെ വിജ്ഞാപന പ്രകാരമുളള ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ് ബാധകമായിരിക്കും. ജൂലൈ 16 രാത്രി 11.59 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോഴ്സുകളിലേയ്ക്കുള്ള രണ്ടാം ഘട്ട താത്കാലിക അലോട്ട്മെന്റ്, ആർക്കിടെക്ച്ചർ കോഴ്സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് എന്നിവ ജൂലൈ 17ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487.
പി.എൻ.എക്‌സ്. 2539/2026
- Log in to post comments