ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ ഇന്റർവ്യൂ
ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് നെടുമങ്ങാട്ടിൽ വിവിധ അധ്യാപക, സാങ്കേതിക തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായി ജൂലൈ 15, 16 തീയതികളിൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ജൂലൈ 15 രാവിലെ 10ന് മാത്തമാറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ, രാവിലെ 11ന് ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ, ഉച്ചയ്ക്ക് 12ന് ഇലക്ട്രോണിക്‌സ് ലക്ചറർ എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.
ജൂലൈ 16 രാവിലെ 10ന് ഇലക്ട്രോണിക്‌സ് ഡെമോൺസ്‌ട്രേറ്റർ, രാവിലെ 11ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികകളിലേക്കും അഭിമുഖം നടക്കും. മാത്തമാറ്റിക്‌സ്, ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. NET/M.Phil./Ph.D. യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.
ഇലക്ട്രോണിക്‌സ് ലക്ചറർ തസ്തികയ്ക്ക് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ 60 ശതമാനം മാർക്കോടെ ബി.ടെക്കും എം.ടെക് യോഗ്യതയുള്ളവർക്ക് മുൻഗണനയും ഉണ്ടായിരിക്കും. ഇലക്ട്രോണിക്‌സ് ഡെമോൺസ്‌ട്രേറ്റർ തസ്തികയ്ക്ക് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ മൂന്ന് വർഷ ഡിപ്ലോമയോ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമോ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡെമോൺസ്‌ട്രേറ്റർ തസ്തികയ്ക്ക് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ മൂന്ന് വർഷ ഡിപ്ലോമയോ കമ്പ്യൂട്ടർ സയൻസ്, ഐ.ടി. അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദമോ ആണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് പ്രിൻസിപ്പാൾ ഓഫീസിൽ നേരിട്ട് ഹാജരാകണം.
പി.എൻ.എക്‌സ്. 2559/2026
- Log in to post comments