Skip to main content

കാഴ്ച പരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ഒഴിവ്

തിരുവനന്തപുരം വഴുതക്കാടുള്ള കാഴ്ച പരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 18 രാവിലെ 10 മുതൽ അഭിമുഖം നടക്കും. മെയിൽ ഗൈഡ്, അസിസ്റ്റന്റ് ടീച്ചർ എന്നീ തസ്തികയിൽ ഓരോ ഒഴിവുകൾ മാത്രമാണ് ഉള്ളത്. മെയിൽ ഗൈഡിന് എസ്.എസ്.എൽ.സി/ തത്തുല്യം, ഫോർ വീലർ ലൈസെൻസ്, ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധരായിരിക്കണം. മുൻപരിചയം അഭികാമ്യം. അസിസ്റ്റന്റ് ടീച്ചർക്ക് ഡി.ടി.ബി, ബി.എഡ്, കെടെറ്റ്, മുൻപരിചയവും അഭികാമ്യം. പ്രാക്ടിക്കൽ പരീക്ഷ ഉണ്ടായിരിക്കും. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത, മുൻപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയിൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം.  ഫോൺ: 0471-2328184.

പി.എൻ.എക്‌സ്. 2580/2026

date