Skip to main content

എം.ബി.എ ഒഴിവുള്ള സംവരണ സീറ്റിലേക്ക് അപേക്ഷിക്കാം

        ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ & ടൂറിസം) 2026-28 ബാച്ചിലേക്ക് സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള സീറ്റിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. ജൂലൈ 20ന് മുമ്പ് അപേക്ഷിക്കണം. സംവരണ വിഭാഗത്തിൽപ്പെട്ട എസ്.സി/ എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദവും KMAT/ CMAT/ CAT പ്രവേശന പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.

പി.എൻ.എക്‌സ്. 2581/2026

date