സ്‌പോട്ട് അഡ്മിഷന്‍
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2026-27 വര്‍ഷത്തില്‍ ഒന്നാം വര്‍ഷത്തിലേക്കും, ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. താല്പര്യമുള്ള +2 സയന്‍സ്/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ/കെ.ജി.സി.ഇ പാസ്സായ വിദ്യാര്‍ത്ഥികള്‍ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്കും എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പാസ്സായ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷത്തിലേക്കും കോളേജില്‍ എത്തി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. സൈബര്‍ ഫോറന്‍സിക്‌സ് & ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി,
ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547005084, 9496582763, 9447331112
- Log in to post comments