Skip to main content

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്കാണ് അവസരം (ഭിന്നശേഷിക്കാര്‍ ഒഴികെ).  അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം പാസായിരിക്കണം. അംഗീകൃത നഴ്‌സറി ടീച്ചര്‍, പ്രീ-പ്രൈമറി ടീച്ചര്‍, ബാലസേവിക ട്രെയിനിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.  അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസാകാത്തവര്‍ ആയിരിക്കണം. പ്രായപരിധി-18 നും 46 നും മധ്യേ. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് നിയമാനുസൃതമായ പ്രായപരിധി ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 22 വൈകിട്ട് അഞ്ചു മണി വരെ വണ്ടൂര്‍ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വണ്ടൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും വണ്ടൂര്‍ അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി നേരിട്ടോ 04931-249278 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

date