കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വത്തിന് അപേക്ഷ ക്ഷണിച്ചു
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസ് പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന വില്ലേജുകളില്‍ ഉള്‍പ്പെട്ടവര്‍ നിശ്ചിത തീയതിയില്‍ അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ എത്തിക്കണം.
ഓഗസ്റ്റ് 18 ന് ആനക്കയം, പന്തല്ലൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ടവരും ഓഗസ്റ്റ് 20 ന് എടവണ്ണ, പെരകമണ്ണ വില്ലേജില്‍ ഉള്‍പ്പെട്ടവരും അപേക്ഷിക്കണം. സെപ്റ്റംബര്‍ 10 ന് മമ്പാട്, പുള്ളിപ്പാടം, സെപ്റ്റംബര്‍ 15 ന് പാണ്ടിക്കാട്, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, സെപ്റ്റംബര്‍ 19 ന് വണ്ടൂര്‍, സെപ്റ്റംബര്‍ 23 ന് പോരൂര്‍, സെപ്റ്റംബര്‍ 26 ന് തിരുവാലി എന്നീ വില്ലേജുകളില്‍ ഉള്ളവര്‍ അപേക്ഷിക്കണം. ഒക്ടോബര്‍ ആറിന് തുവ്വൂര്‍, ഒക്ടോബര്‍ എട്ടിന് കരുവാരക്കുണ്ട്, കേരള എസ്‌റ്റേറ്റ്, ഒക്ടോബര്‍ 13 ന് കാളികാവ്, വെള്ളയൂര്‍, ഒക്ടോബര്‍ 15 ന് ചോക്കാട്, ഒക്ടോബര്‍ 24 ന് കരുളായി, ഒക്ടോബര്‍ 27 ന് അമരമ്പലം എന്നീ വില്ലേജുകളില്‍ ഉള്‍പ്പട്ടവര്‍ക്ക് അംഗത്വത്തിന് അപേക്ഷിക്കാന്‍ അവസരമുണ്ട്. ഫോണ്‍- 0483-2732001.
- Log in to post comments