Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള തൃശ്ശൂര്‍ ജില്ലാതല ഐ.സി.ഡി.എസ്. സെല്‍ ഓഫീസിന്റെ ആവശ്യത്തിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിനായി മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. പ്രതിമാസം 1500 കിലോമീറ്റര്‍ ഓടുന്നതിന് 35,000 രൂപയില്‍ കവിയാത്ത തുകയ്ക്കാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. നല്ല കണ്ടീഷനിലുള്ളതും ടാക്‌സി പെര്‍മിറ്റ് ഉള്ളതുമായ വാഹനമായിരിക്കണം. വാഹനത്തിന്റെ കാലപ്പഴക്കം ഏഴ് വര്‍ഷത്തില്‍ താഴെയായിരിക്കണം. ആര്‍.സി. ബുക്ക്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ശരിപ്പകര്‍പ്പുകള്‍ ടെണ്ടറിനോടൊപ്പം സമര്‍പ്പിക്കണം. ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിലാസം-  'പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ്. സെല്‍, മിനി സിവില്‍ സ്റ്റേഷന്‍, ചെമ്പൂക്കാവ്, തൃശ്ശൂര്‍'. ഫോണ്‍: 0487 2321689.

date