അറിയിപ്പുകൾ
ഇടപ്പള്ളി ഗവ. ഐ.ടി.ഐയിൽ അഡ്മിഷൻ ആരംഭിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഇടപ്പള്ളി ഗവൺമെന്റ് ഐ.ടി.ഐയിൽ അഡ്മിഷൻ ആരംഭിച്ചു. എൻ.സി.വി.ടി അഫിലിയേഷനുള്ള മോട്ടോർ വെഹിക്കിൾ മെക്കാനിക്, വെൽഡർ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.താല്പര്യമുള്ളവർക്ക് scdditiadmission.kerala.gov.in എന്ന ലിങ്ക് വഴിയോ സ്ഥാപനത്തിൽ നേരിട്ടെത്തിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.പഠനം പൂർണ്ണമായും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9447991174, 9446977762 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്സ്: ജൂലൈ 10 വരെ അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ തുടങ്ങുന്ന ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. 25 വീതം സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുളള കോഴ്സിന് 25,000/ രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈന്‍ ആയി https://forms.gle/jwJHcMNsQXgJfVN47 എന്ന ലിങ്കിലൂടെ നല്‍കാം. ലിങ്ക് അക്കാദമി വെബ്സെറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ 10.
ഫോണ്‍: കൊച്ചി: 8281360360, 0484- 2422275 തിരുവനന്തപുരം: 9447225524 വിശദവിവരത്തിന് www.kma.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
സൗജന്യ ദുരന്ത നിവാരണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കേന്ദ്ര യുവജന-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് (നെഹ്റു യുവ കേന്ദ്ര) ഓഫീസിന്റെയും ആഭിമുഖ്യത്തിൽ 'ആപ്ദാ മിത്ര' വളണ്ടിയർ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ജനങ്ങളെ സഹായിക്കാൻ സന്നദ്ധരായ 18-നും 40-നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്കാണ് അവസരം. ആലുവയിൽ ജൂൺ 29 മുതൽ ജൂലൈ 06 വരെയാണ് ഒരാഴ്ചത്തെ പരിശീലനം നടക്കുക.
ഫോൺ: 0484 2422800
- Log in to post comments