Post Category
ബിരുദകോഴ്സ് ഓറിയന്റേഷന്‍ 29 ന്
ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലയുടെ ബിരുദ കോഴ്സിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. യൂണിവേഴ്‌സിറ്റിയും സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയും സംയുക്തമായി സാക്ഷരതാമിഷന്റെ ഹയര്‍സെക്കന്‍ഡറി തുല്യ താപഠിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കുമായി രജിസ്ട്രേഷന്‍ സഹായകേന്ദ്രം ആരംഭിച്ചു. സാക്ഷരതാപ്രേരക്മാര്‍ തുല്യതാ മുന്‍പഠിതാക്കള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് രജിസ്ട്രേഷന്‍ സംബന്ധിച്ച ഓറിയന്റേഷന്‍ 29ന് മലപ്പുറത്ത് നടത്തും. യൂണിവേഴ്സിറ്റിയുടെ ഹെല്‍പ് ഡെസ്‌ക് ചുമതലയുള്ള അധ്യാപകര്‍ അഡ്മിഷന്‍ സംബന്ധിച്ച സംശയനിവാരണം നടത്തും. ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9446630185 എന്ന നമ്പറില്‍ ബന്ധപ്പെടണം.
date
- Log in to post comments