Skip to main content

താനൂര്‍ മാതൃകാ മത്സ്യഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യസമ്പദ യോജന സംയോജിത ആധുനിക മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി താനൂരില്‍ കോള്‍ഡ് സ്റ്റോറേജ് നടപ്പിലാക്കുന്നതിന് അഞ്ച് അംഗങ്ങളുള്ള ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താനൂര്‍ മത്സ്യഭവന്‍ പരിധിയിലെ ചീരാന്‍കടപ്പുറം, ഒസ്സാന്‍കടപ്പുറം, എളാരന്‍കടപ്പുറം മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാര്‍ക്കും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും ഫിംസില്‍ രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം.  കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഫിഷറീസ് വകുപ്പില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചവരാകരുത്.  താത്പര്യമുള്ള ഗ്രൂപ്പുകള്‍ ജൂലൈ 22-നകം താനൂര്‍ മത്സ്യഭവനില്‍ അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 8891685674.

 

date