വിദ്യാഭ്യാസ, കായിക അവാർഡ് വിതരണം എറണാകുളം ടൗൺ ഹാളിൽ; മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും
കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം മേഖലയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കായി നൽകുന്ന വിദ്യാഭ്യാസ/കായിക അവാർഡ് വിതരണവും , ക്യാഷ് അവാർഡ് വിതരണവും ('തിളക്കം 2026') ഇന്ന് (ജൂൺ 25, വ്യാഴം) നടക്കും. എറണാകുളം ടൗൺ ഹാളിൽ ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും ധനസഹായ വിതരണവും മത്സ്യബന്ധനം, ഹാർബർ എൻജിനിയറിങ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ നിർവഹിക്കും.
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മത്സ്യമേഖലയിലെ കുട്ടികൾക്ക് പ്രോത്സാഹനം നൽകി അവരെ അഭ്യസ്തവിദ്യരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2025-2026 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി, ഫിഷറീസ് ടെക്നിക്കൽ സ്കൂൾ തലങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും, ദേശീയ-സംസ്ഥാന കായിക മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കുള്ള പ്രോത്സാഹന അവാർഡുകളുമാണ് ചടങ്ങിൽ വിതരണം ചെയ്യുന്നത്.
ചടങ്ങിൽ ശ്രീ. ടി. ജെ. വിനോദ് എം.എൽ.എ അധ്യക്ഷനാകും. ഹൈബി ഈഡൻ എം പി,, കൊച്ചി കോർപ്പറേഷൻ മേയർ വി. കെ. മിനിമോൾ, എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി,
എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമുദായിക പ്രമുഖർ, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
അവാർഡ് വിതരണ ചടങ്ങിന് മുന്നോടിയായി ഉച്ചയ്ക്ക് 2 മണിക്ക് ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വി. ജയരാജ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ
- Log in to post comments