Skip to main content

അമൃതം പൊടി ഉത്പാദനം, ഗുണമേന്മ ഉറപ്പുവരുത്തും: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ

​

 കുട്ടികളുടെ പോഷക ആഹാരമായ അമൃതം പൊടിയുടെ ഉത്പാദനത്തിലും വിതരണത്തിലും ഗുണമേന്മയും കാര്യക്ഷമതയും ഉറപ്പുവരുത്തുമെന്ന് സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മൻ പറഞ്ഞു. എറണാകുളം കളക്ട്രേറ്റിൽ ചേർന്ന വിവിധ വകുപ്പ് നിർവഹണ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 10 നിർമ്മാണ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ചേരുവകൾ വ്യത്യസ്തമാക്കുക, ഉത്പാദന-സംഭരണ കേന്ദ്രങ്ങളിലും അങ്കനവാടികളിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്തുക എന്നീ നിർദേശങ്ങൾ യോഗം അംഗീകരിച്ചു.
​സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. കെ. എൻ സുഗതൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി. സുധ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി.എം. രജീന, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സി.ആർ. രൺധീപ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ ജോസ് ലോറൻസ്, ജില്ലാ സപ്ലൈ ഓഫീസർ പി.എ. റിയാസ്, കമ്മീഷൻ കോർഡിനേറ്റർ കെ. പി. എബി എന്നിവരും മറ്റുദ്യോഗസ്ഥരും പങ്കെടുത്തു

date