അറിയിപ്പുകൾ
താത്കാലിക നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.ജൂലൈ 3 ന് രാവിലെ 11 മണിക്ക് വാക്-ഇൻ ഇന്റർവ്യൂ നടക്കും.
യോഗ്യത :എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും തിരുവിതാംകൂർ-കൊച്ചി മെഡിക്കൽ കൗൺസിൽ / കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും. താല്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകേണ്ടതാണ്.
ഫോൺ: 0484-2360000
അഡ്മിഷൻ ആരംഭിച്ചു
കോന്നി സി.എഫ്.ആർ.ഡിയുടെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജീനസ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) പുതിയ ബി.എസ്.സി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്കായി 0468-2240047, 9562147793, 9846585324, 74566097 എന്നീ ഫോൺ നമ്പറുകളിലോ www.supplycokerala.com എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാം.
കൊച്ചി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ ക്യാമ്പ്
എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും കൊച്ചി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളിൽ ജോലി ലഭിക്കുന്നതിനായുള്ള രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 29 തിങ്കളാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 03.30 വരെ കൊച്ചി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലാണ് ക്യാമ്പ് നടക്കുന്നത്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് ആജീവനാന്ത അംഗത്വം നേടാം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രെയിനിംഗ് എന്നിവ സൗജന്യമായി നൽകുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവയോടൊപ്പം ആധാർ/വോട്ടർ ഐഡി/പാസ്പോർട്ട്/പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം 2026 ജൂൺ 29 ന് രാവിലെ 10.30-ന് കൊച്ചി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 6282442046, 9446926836, 0484-2422452, 9446025780.
ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ ശനിയാഴ്ച തൊഴിൽ മേള
എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ വിവിധ കമ്പനികളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നു. ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ഫോർ വുമണിൽ ജൂൺ 27 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് അഭിമുഖം. എസ്.എസ് എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 3 കോപ്പി ബയോഡാറ്റയുമായി ജൂൺ 27 ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജിൽ നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: 0484-2422452, 6446025780, 6282442046, 9446926836.
മൂവാറ്റുപുഴ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ ക്യാമ്പ്
എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും മൂവാറ്റുപുഴ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ കമ്പനികളിൽ ജോലി ലഭിക്കുന്നതിനായുള്ള രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ജൂൺ 30 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 03.30 വരെ മൂവാറ്റുപുഴ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലാണ് ക്യാമ്പ് നടക്കുന്നത്. 300 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഇതിൽ ആജീവനാന്ത അംഗത്വം നേടാം. രജിസ്റ്റർ ചെയ്യുന്നവർക്ക് സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രെയിനിംഗ് എന്നിവ സൗജന്യമായി ലഭിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇമെയിൽ ഐഡി, ഫോൺ നമ്പർ, കൂടാതെ ആധാർ/വോട്ടർ ഐഡി/പാസ്പോർട്ട്/പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ സഹിതം 2026 ജൂൺ 30-ന് രാവിലെ 10.30-ന് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 6282442046, 9446926836, 0484-2422452, 9446025780.
- Log in to post comments