Skip to main content

വായ്പ കുടിശിക നിവാരണ അദാലത്ത് 

 

    കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ കണ്‍സോര്‍ഷ്യം ബാങ്ക് ക്രെഡിറ്റ് /പാറ്റേണ്‍ പദ്ധതി പ്രകാരം 1996 മുതല്‍ വായ്പ കുടിശിക വരുത്തിയിട്ടുള്ളവര്‍ക്കായി  ഒറ്റത്തവണ തിര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു.  ഡിസംബര്‍ 21 രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിലാണ് അദാലത്ത്.   ഡിസംബര്‍ 31 ന്  മുന്‍പ് കുടിശിക അടച്ചുതീര്‍ക്കുന്ന ഗുണഭോക്താക്കള്‍ക്ക്  നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി പിഴപ്പലിശയില്‍ ഇളവനുവദിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ നമ്പര്‍ 04712472896. 
 

date