അറിയിപ്പുകൾ
തൂഫാന് കെയര്‍ പദ്ധതി ഉദ്ഘാടനം ഇന്ന് ( 25-6-2026 വ്യാഴം) അങ്കമാലി ലിറ്റില്‍ ഫ്ളവറില്‍
മയക്കുമരുന്നിന്റെ വിപണത്തിനും ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തില്‍
നടക്കുന്ന ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ട് ന്റെ ഭാഗമായ തൂഫാന് കെയറിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രയില്‍ നടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൂഫാന് കെയറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ലഹരിക്ക് അടിമപ്പെട്ടുപോയവരെ കുറ്റവാളികളായി കാണാതെ തികഞ്ഞ അനുഭാവത്തോടെയും കരുതലോടെയും നിയമപരമായ സംരക്ഷണം നല്കി അവരെ ചികല്സിച്ചു ഭേദമാക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് പുനരധിവസിപ്പിക്കാനുമുള്ള ബൃഹൃത്തായ പദ്ധതിയാണിത്.
ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ജേക്കബ്ബ് ജോര്‍ജ്ജ് പാലയ്ക്കാപ്പള്ളില്‍ അധ്യക്ഷനായിരിക്കും. ഫാ. വര്‍ഗീസ് പൊന്തേപ്പള്ളി സ്വാഗതമാശംസിക്കും. ഫാ. ആന്റോ ചേരംതുരുത്തി, അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റീത്താപോള്‍, കൗണ്‍സില്‍ ബിജി റെജി, മെഡിക്കല്‍ സൂപ്രണ്ട് സ്റ്റിജി ജോസഫ്, പ്രൊ. സെബാസ്റ്റ്യന്‍ ജെ പെങ്ങംപറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേരും.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം: സംസ്ഥാനതല ഉദ്ഘാടനം ജൂൺ 26-ന് തൃക്കാക്കര ഭാരത് മാതാ കോളേജിൽ
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 26 ന് (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടക്കും.
മത്സ്യബന്ധനവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി അഡ്വ. വി. ഇ അബ്ദുൾ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്യും.
ലഹരി എന്ന വൻവിപത്തിനെതിരെ പൊതുസമൂഹത്തെ ജാഗരൂകരാക്കുക, ലഹരിവസ്തുക്കളുടെ ഉപയോഗവും അനധികൃത വ്യാപനവും തടയുക, ആരോഗ്യകരമായ ഒരു സമൂഹം വളർത്തിയെടുക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ലഹരി പദാർത്ഥങ്ങളുടെ ആവശ്യകതയും ഉപഭോഗവും ഇല്ലാതാക്കുന്നതിന് മുൻഗണന നൽകിക്കൊണ്ട് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാൻഡ് റിഡക്ഷൻ സംസ്ഥാനത്ത് സജീവമായി നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ജൂൺ 17 മുതൽ ജൂൺ 26 വരെ പ്രത്യേക ബോധവൽക്കരണ വാരാചരണവും വകുപ്പ് സംഘടിപ്പിക്കും.
ചടങ്ങിൽ ഉമ തോമസ് എം എൽ എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം പി മുഖ്യാതിഥിയാകും. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റെ് കെ. ജി രാധാകൃഷ്ണൻ, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർമാൻ റാഷിദ് ഉള്ളംപിള്ളി,ജില്ലാ കളക്ടർ ജി പ്രിയങ്ക , തുടങ്ങിയവർ പങ്കെടുക്കും
തുടർന്ന് ലൈഫ് ലൈവാക്കാം ലഹരിയില്ലാതെ എന്ന പ്രമേയത്തിൽ എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന തീം ബേസ്ഡ് കലാപരിപാടികൾ അരങ്ങേറും. ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പാനൽ ചർച്ചയും നടക്കും.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം: ഫൺ റൺ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുo
2026-ലെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ജില്ലാതല ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും 'ഫൺ റൺമത്സരവും സംഘടിപ്പിക്കും.
ജൂൺ 26 ന് (വെള്ളിയാഴ്ച ) രാവിലെ 8:30-ന് വല്ലാർപാടം മറീൻസ് ഗ്രൗണ്ടിലാണ് നടക്കുന്ന പരിപാടി സംസ്ഥാന ഫിഷറീസ്-തുറമുഖ-സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും.
ജില്ലാ ഭരണകൂടം, ജില്ലാ പോലീസ്, എക്സൈസ് വകുപ്പ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, മൂലമ്പള്ളി/മുളവുകാട് പഞ്ചായത്ത് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സമൂഹത്തിൽ ലഹരിവസ്തുക്കൾക്കെതിരെ ശക്തമായ ജനവികാരം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബോധവൽക്കരണ ഓട്ടത്തിൽ ജനപ്രതിനിധികളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കുo
- Log in to post comments