മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നേടാൻ സർക്കാർ പ്രോത്സാഹനം നൽകും: മന്ത്രി അബ്ദുൾ ഗഫൂർ
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകുമെന്ന് ഫിഷറീസ്, ഹാർബർ എഞ്ചിനിയറിംഗ്, സാമൂഹിക നീതി വകുപ്പ് മന്ത്രി വി. ഇ അബ്ദുൾ ഗഫൂർ പറഞ്ഞു. ഫിഷറീസ് വകുപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികൾക്കുള്ള വിദ്യാഭ്യാസ, കായിക പ്രോത്സാഹന അവാർഡ് വിതരണ പരിപാടി നക്ഷത്രത്തിളക്കം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് സർക്കാർ മികച്ച പദ്ധതികൾ ആവിഷ്കരിക്കും. അവരുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ കണ്ടെത്താനും സർക്കാരിൻ്റെ എല്ലാവിധ പ്രോത്സാഹനങ്ങളുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ടി.ജെ. വിനോദ് എം എൽ എ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈബി ഈഡൻ എംപി, മേയർ വി.കെ. മിനി മോൾ, എന്നിവർ സംസാരിച്ചു. ഫിഷറീസ് വകുപ്പ് - മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ സംബന്ധിച്ചു.
- Log in to post comments