അറിയിപ്പുകൾ
കുസാറ്റ്: വാക്ക്-ഇൻ ഇന്റർവ്യൂ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് 2026–27 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് ലക്ചറർ പാനൽ വിപുലീകരിക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. നിയമം (Law), കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് (Commerce & Management) എന്നീ വിഷയങ്ങളിലേക്കാണ് അഭിമുഖം. അപേക്ഷകർ യുജിസി റെഗുലേഷൻസ് 2018 പ്രകാരമുള്ള യോഗ്യത നേടിയിരിക്കണം. നിയമ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് എൽ.എൽ.എം. യോഗ്യതയും, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് എം.ബി.എ./എം.കോം. യോഗ്യതയും ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ ഒന്നിന് (ബുധനാഴ്ച) രാവിലെ 9.00 മണിക്ക് കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. പൂരിപ്പിച്ച അപേക്ഷയും, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പും ഇന്റർവ്യൂവിൽ ഹാജരാക്കേണ്ടതാണ്. അപേക്ഷക്കും മറ്റ് വിശദ വിവരങ്ങൾക്കും www.cusat.ac.in/news എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9383445550.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഐ.ഐ.ടി/എൻ.ഐ.ടി എൻട്രൻസ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഐ.ഐ.ടി/എൻ.ഐ.ടി എൻട്രൻസ് പരിശീലനം നൽകുന്നു. ഒരു വർഷത്തെ എൻട്രൻസ് കോച്ചിംഗിനാണ് സർക്കാർ ധനസഹായം നൽകുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറിസ് ഓഫിസിലും മത്സ്യഭവൻ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോറം ജൂലൈ15 നകം ജില്ലാ ഫിഷറീസ് ഓഫീസിലോ, മത്സ്യഭവൻ ഓഫീസുകളിലോ സമർപ്പിക്കേണ്ടതാണ്.
ഹയർ സെക്കന്ററി / വൊക്കേഷണൽ ഹയർ സെക്കന്ററി തലത്തിൽ ഫിസിക്സ്/കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് 85% മാർക്കോ അതിനു മുകളിലോ നേടി വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും - FIMS ID ഉള്ളതുമായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടാകുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് 0484-2394476 ഫോൺ നമ്പറിലോ മത്സ്യഭവൻ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ എൻട്രൻസ് കോച്ചിംഗിനാണ് സർക്കാർ ധനസഹായം നൽകുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവൻ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോറം ജൂലൈ 15 നകം ജില്ലാ ഫിഷറീസ് ഓഫീസിലോ, മത്സ്യഭവൻ ഓഫിസുകളിലോ സമർപ്പിക്കേണ്ടതാണ്.
ഹയർ സെക്കന്ററി / വൊക്കേഷണൽ ഹയർ സെക്കന്ററി തലത്തിൽ ഫിസിക്സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85% മാർക്കോടെ വിജയിച്ചതോ മുൻവർഷം നടത്തിയ NEET പരീക്ഷയിൽ 41% മാർക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളളതും FIMS ID ഉള്ളതുമായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടാകുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് 0484-2394476 എന്ന ഫോൺ നമ്പറിലോ മത്സ്യഭവൻ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
തൊഴിൽ മേള സംഘടിപ്പിച്ചു
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് & എംപ്ലോയബിലിറ്റി സെൻറർ എറണാകുളം, സെൻറ് സേവിയേഴ്സ് കോളേജ് ഫോർ വിമൻ(ഓട്ടണോമസ്) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 27 ശനിയാഴ്ച തൊഴിൽമേള സംഘടിപ്പിച്ചു. സെന്റ് സേവിയേഴ്സ് കോളേജിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടന ചടങ്ങിൽ ജില്ല എംപ്ലോയ്മെൻറ് ഓഫീസർ സിജു എസ് സ്വാഗതം ആശംസിച്ചു. പ്രൊഫ. ഡോ. മിലൻ ഫ്രാൻസ് (പ്രിൻസിപ്പൽ സെൻറ് സേവിയേഴ്സ് കോളേജ് ഫോർ വിമൻ (ഓട്ടണോമസ്)അധ്യക്ഷത വഹിച്ചു. സി. സിജെറ്റ് സി ടി സി (മാനേജർ,സെൻറ് സേവിയേഴ്സ് കോളേജ് ഫോർ വിമൻ (ഓട്ടണോമസ്) തൊഴിൽമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. രാജേഷ് ടി .സി (എംപ്ലോയ്മെൻറ് ഓഫീസർ, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എറണാകുളം), കവിത ആർ നായർ, (എംപ്ലോയ്മെൻറ് ഓഫീസർ, ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ആലുവ) എന്നിവർ ആശംസകൾ അറിയിച്ചു. ഡോ. രശ്മി വർഗീസ്' (അസോ. പ്രൊഫസർ ആൻഡ് പ്ലേസ്മെന്റ് ഓഫീസർ, സെൻറ്. സേവിയേഴ്സ് കോളേജ് ഫോർ വിമൻ (ഓട്ടണോമസ്)) കൃതജ്ഞത നേർന്നു. തൊഴിൽമേള 15 ഉദ്യോഗദായകരുടെയും മുന്നൂറിലധികം ഉദ്യോഗാർത്ഥികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 14 ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചു. 95 ഉദ്യോഗാർഥികളെ ഷോർട്ലിസ്റ്റ് ചെയ്തു
ദിവസവേതനത്തിൽ നിയമനം
ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ നഗരപ്രദേശങ്ങളിൽ കൊതുക്‌ജന്യ രോഗ നിയന്ത്രണത്തിനും ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കുമായി 675/- രൂപ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു. ജൂലൈ 13, 14 തീയതികളിൽ രാവിലെ 10 മണി മുതൽ 11 മണി വരെ രജിസ്ട്രേഷനും അതോടനുബന്ധിച്ച് ഇൻ്റർവ്യുവും എറണാകുളം ഗവ. നേഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
ഉദ്യോഗാർത്ഥികൾ 8-ാം ക്ലാസ് യോഗ്യതയുള്ളവരും 18-നും 45-നും ഇടയിൽ പ്രായമുള്ളവരും ഈ തൊഴിൽ ചെയ്യുന്നതിനുള്ള കായികക്ഷമത ഉളളവരും ആയിരിക്കണം. പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുളളവർ യോഗ്യത, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ കോപ്പിയും അസ്സലും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്കും, 11 മണിയ്ക്കും ഇടയിൽ ഹാജരാകേണ്ടതാണ്.
ഫോൺ നമ്പർ : 9847878029 ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ (ഇൻചാർജ്), 0484-2360802 - ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യ), എറണാകുളം
ഡി.എൽ.എഡ് പ്രവേശനം: കൗൺസിലിംഗ് ജൂൺ 29, 30 തീയതികളിൽ
ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള 2026-28 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡി.എൽ.എഡ്) കോഴ്സിലേക്കുള്ള പ്രവേശനം ജൂൺ 29, 30 തീയതികളിൽ നടക്കുമെന്ന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം അറിയിച്ചു.
സയൻസ് വിഭാഗത്തിൽപ്പെട്ടവർക്കുള്ള കൗൺസിലിംഗ് ജൂൺ 29-നും, കൊമേഴ്സ് വിഭാഗത്തിൽപ്പെട്ടവർക്ക് ജൂൺ 30-നും നടക്കും. ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ നിർദ്ദിഷ്ട തീയതികളിൽ രാവിലെ 9:30-ന് ഇടപ്പള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രേഖകൾ സഹിതം നേരിട്ട് എത്തിച്ചേരേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
ഫോൺ: 0484-2422227
ഇമെയിൽ വിലാസം: ddeekm.dge@kerala.gov.in
- Log in to post comments