പൾസ് പോളിയോ: വാഹന പ്രചാരണത്തിന് തുടക്കമായി
ഇന്ന് (ജൂൺ 28) പൾസ് പോളിയോ ദിനം
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാഹന പ്രചാരണ പരിപാടി കൊച്ചി മേയർ അഡ്വ. വി.കെ മിനിമോൾ ഫ്ലാഗ് ഓഫ് ചെയ്തു.
റോട്ടറി ഡിസ്ട്രിക്റ്റ് 3205-ന്റെ സഹകരണത്തോടെയാണ് വാഹന പര്യടനം നടത്തുന്നത്.
പോളിയോ നിർമ്മാർജ്ജനത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിട്ടുള്ളത്. ആരോഗ്യ കേന്ദ്രങ്ങൾക്കും അങ്കണവാടികൾക്കും പുറമേ പ്രധാന റെയിൽവേ-ബസ് സ്റ്റേഷനുകൾ, ലുലു മാൾ, ഫോറം മാൾ, സെന്റർ സ്ക്വയർ മാൾ എന്നിവിടങ്ങളിലും ആലുവ, തൃപ്പൂണിത്തുറ, തൈക്കൂടം, പേട്ട, എളംകുളം, ടൗൺഹാൾ, കലൂർ, ജെ.എൽ.എൻ സ്റ്റേഡിയം, കടവന്ത്ര, ചങ്ങമ്പുഴ പാർക്ക്, എറണാകുളം സൗത്ത് എന്നീ മെട്രോ സ്റ്റേഷനുകളിലും പോളിയോ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9:30-ന് ചേരാനല്ലൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് നിർവ്വഹിക്കും.
നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ ഷാഹിർഷാ, അഡീഷണൽ ഡി.എം.ഒ ഡോ. കെ.കെ ആശ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments