Post Category
പള്ളിപ്പാട് ഐടിഐ പ്രവേശനം: കൗൺസിലിങ് 18-ന്
പള്ളിപ്പാട് ഐടിഐ പ്രവേശനത്തിന് അപേക്ഷിക്കുകയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്ത മുഴുവൻ അപേക്ഷകരും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും അഡ്മിഷൻ കൗൺസിലിങ്ങിനുമായി ജൂലൈ 18-ന് രാവിലെ ഒമ്പത് മണിക്ക് ഐടിഐയിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്ടു, ടി.സി, ആധാർ കാർഡ് എന്നീ രേഖകളുടെ ഒറിജിനലും എസ്.സി/എസ്.ടി വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റും എല്ലാ രേഖകളുടെയും ഓരോ പകർപ്പും സഹിതം രക്ഷിതാവിനൊപ്പം കൃത്യസമയത്ത് ഹാജരാകണം.
date
- Log in to post comments