Skip to main content

വായന മാസാചരണം ഉപന്യാസ രചനാമത്സരം

പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള വായന മാസാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ഉപന്യാസ മത്സരം. ‘നവമാധ്യമകാലത്തെ വായനാനുഭവം’ വിഷയത്തില്‍ 300 വാക്കില്‍ കവിയാതെ മലയാളത്തിലുള്ള ഉപന്യാസങ്ങളാണ് ക്ഷണിക്കുന്നത്. ജൂലൈ 24 നകം പഠിക്കുന്ന സ്‌കൂള്‍മേധാവിയുടെ സാക്ഷ്യംസഹിതം ഉപന്യാസങ്ങള്‍ advjyothiks@gmail.com ഇ-മെയിലിലോ കെ.എസ്. ജ്യോതി, പ്രേംജ്യോതി, മുണ്ടയ്ക്കല്‍ ഈസ്റ്റ്, കൊല്ലം-1 വിലാസത്തിലോ നല്‍കാം. വിജയികള്‍ക്ക് മൂല്യവത്തായ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും. ഫോണ്‍- 9496106575.
                                                

date