Skip to main content

*സ്വയം തൊഴിൽ വായ്പ*

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ സ്വയം തൊഴിൽ പദ്ധതിയിലേക്ക് മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതൽ അഞ്ചുലക്ഷം രൂപ വരെയാണ് വായ്പ. കുടുംബവാർഷിക വരുമാനം 3,00,000 രൂപയിൽ താഴെയുള്ള 18നും 65 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. വായ്പാ തുകയ്ക്ക് ആവശ്യമായ ജാമ്യം ഹാജരാക്കണം. അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04935 296512, 9188934102

date