Skip to main content

എബോള രോഗപ്രതിരോധം: മോക്ക് ഡ്രില്‍ ഇന്ന് (ജൂലൈ 18)

 

എബോള രോഗപ്രതിരോധത്തിനും മുന്നൊരുക്കവുമായിബന്ധപ്പെട്ടും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മോക്ക് ഡ്രില്‍ ഇന്ന് (ജൂലൈ 18).  രാവിലെ 10 മുതല്‍ നെടുങ്ങോലം താലൂക്ക് ആശുപത്രി, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് സംഘടിപ്പിക്കുന്നത്. എബോള വൈറസ് ബാധ സംശയിക്കപ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട അടിയന്തരനടപടികള്‍ വിലയിരുത്തും. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പാരിപ്പള്ളി മെഡിക്കല്‍  കോളേജില്‍  വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി ജീവനക്കാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍,  വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത് മോക്ഡ്രിലിന്റെ തയ്യാറെടുപ്പ് വിലയിരുത്തി.    
                                                    

 

date