Post Category
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ജൂലൈ 22 രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും. കുറുമ്പകൗണ്ടർ വിഭാഗത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, ഇല്ലത്ത് പിള്ള വിഭാഗത്തെ സംസ്ഥാന പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തുന്നത്, കള്ളർ, പിറൻമലൈ കള്ളൻ ജാതികളെ ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്, മരുത്തുവർ സമുദായത്തെ ഒ.ഇ.സി. വിദ്യാഭ്യാസ ആനുകൂല്യത്തിനായുള്ള പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, പിന്നാക്ക വിഭാഗ പട്ടികയിലെ ചെട്ടി/ ചെട്ടീസ് എന്നത് ചെട്ടി, ചെട്ടീസ് എന്നാക്കി തിരുത്തണമെന്ന ആവശ്യം സംബന്ധിച്ച് കേരള ചെട്ടി മഹാ സഭയുടെ നിവേദനം എന്നിവ സിറ്റിംഗിൽ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. ബെന്നറ്റ് സൈലം. പി, സഫിയ വി ടി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്‌സ്. 2621/2026
date
- Log in to post comments