Post Category
ജില്ലാതല ബാങ്കേഴ്സ് മീറ്റ് 20ന്
ജില്ലാതല ബാങ്കേഴ്സ് മീറ്റ് ജൂലൈ 20ന് രാവിലെ 10ന് ടോപ്പ് ഇന്‍ ടൗണില്‍ രമേഷ് പിഷാരടി എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ എം.എസ്.എം.ഇ പദ്ധതികളെ പ്രോത്സാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തുന്നത്. ജില്ലയിലെ സംരംഭകര്‍ക്കായി ബാങ്കിങ് നടപടിക്രമങ്ങള്‍ പരിചയപ്പെടുന്നതിനും ബാങ്ക് ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കുന്നതിനും വിവിധ ബാങ്കിങ് സ്കീമിനെക്കുറിച്ച് അറിയുന്നതിനും ബാങ്ക് വായ്പ ലഭിക്കുന്നതിനും അവസരം ഉണ്ടായിരിക്കും. പങ്കെടുക്കുന്നതിനായി 7012788152 (ഒറ്റപ്പാലം), 8089920889 (ആലത്തൂര്‍), 9447477332 (ചിറ്റൂര്‍), 8921378859 (മണ്ണാര്‍ക്കാട്), 9037920296 (പാലക്കാട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
date
- Log in to post comments